ന്യൂദല്‍ഹി: ട്വിറ്ററിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരെ പ്രതിഷേധമുയരുന്നു.
ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിലകൊണ്ട ദിഗ് വിജയ് സിങിന്റെ ഭാഗത്ത് നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ച് ഇത്രയും വൃത്തികെട്ട രീതിയില്‍ പരാമര്‍ശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയെ കുറിച്ച് ഒരാള്‍ നടത്തിയ അശ്ലീല ട്വീറ്റ് ദിഗ് വിജയ് സിങ് റീ ട്വീറ്റ് ചെയ്തത്. പോസ്റ്റ് തന്റേതല്ലെന്നും കണ്ടപ്പോള്‍ ട്വീറ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും ജാമ്യമെടുത്ത് കൊണ്ടാണ് ദിഗ് വിജയ് സിങ് റീ ട്വീറ്റ് ചെയ്തതെങ്കിലും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ രാത്രി മുതല്‍ ട്വീറ്ററില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: