കോട്ടയം: ജില്ലാ കളക്ടറായി ഡോ. ബി.എസ്. തിരുമേനി ചുമതലയേറ്റു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായും എന്‍ആര്‍ജിഎസ് ഡയറക്ടറായും വയനാട് കളക്ടറായും ഗ്രാമവികസന കമ്മീഷണറായും സേവനമനുഷ്ടിച്ചിട്ടുളള ബി.എസ് തിരുമേനി പഞ്ചായത്ത് രാജ് വിഷയങ്ങളില്‍ വിദഗ്‌ദ്ധനാണ്.
‘കമ്മ്യൂണിറ്റി ലെവല്‍ ഗവേണന്‍സ് അറ്റ് ഗ്രാമപഞ്ചായത്ത്‌സ് ഇന്‍ തമിഴ്‌നാട് ആന്‍ഡ് കേരള’ എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്. കമ്മ്യൂണിറ്റി ലെവല്‍ ഗവേണന്റസ് ഇന്‍ ഇന്‍ഡ്യാ ആന്‍ഡ് ചൈന എന്ന പേരില്‍ നിക്കോളാസ് വീമറിനൊപ്പം പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ജി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ആദ്യ ബാച്ചില്‍ ഒന്നാം റാങ്കോടെ എം.എ പാസായി. കോട്ടയം വാഴൂര്‍ ബ്ലോക്കില്‍ ബിഡിഒ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2016 ലാണ് ഐ.എ.എസ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: