തൊടുപുഴ: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്ന ലോറി കുരുക്കാകുന്നു. വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ നിന്നും കോലാനിക്ക് പോകുന്ന വഴിയിലാണ് കെഎല്‍ 07 ബി കെ 3419 നാഷണല്‍ പെര്‍മിറ്റ് ലോറി കിടക്കുന്നത്.
6 മാസത്തോളമായി ഈ വാഹനം ഇവിടെ കിടക്കുന്നതായി സമീപത്തെ വ്യാപാരികള്‍ പറയുന്നു. റോഡിന്റെ വശത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ലോറി കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഭീഷണിയാകുകയാണ്. ലോറിയുടെ ബോഡി അഴിച്ച് മാറ്റിയ നിലയിലാണ്. പെരുമ്പാവൂര്‍ സ്വദേശിയുടെതാണ് വാഹനമെന്നുു
ം തൊടുപുഴയില്‍ അരി ലോഡുമായി മുന്‍പ് വണ്ടി എത്തിയിരുന്നതായും സമീപവാസികള്‍ പറയുന്നു. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് തൊടുപുഴ ട്രാഫിക് എസ്ഐ ശ്രീനിവാസന് പറഞ്ഞു.
ആര്‍ടി ഓഫിസിലും ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ വാഹനം ഉപേക്ഷിക്കാനോ പാര്‍ക്ക് ചെയ്യാനോ അനുമതിയില്ലെന്നിരിക്കെയാണ് മാസങ്ങളായി വാഹനം ഇവിടെ കിടക്കുന്നത്. അടുത്തിടെ ആധുനിക രീതിയില്‍ റോഡ് നവീകരിച്ചതോടെ ഇത് വഴിയുള്ള വാഹനപ്പെരുപ്പവും കൂടിയിട്ടുണ്ട്. വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: