Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഡിജിറ്റല്‍ ഇന്ത്യയ്‌ക്കുള്ള അവകാശങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 09:10 pm IST
inVicharam

ജനങ്ങളെ സേവിക്കുമെന്നും കൂടുതല്‍ ജീവിത സൗകര്യങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളുമായിട്ടാണ് ഓരോ ഗവണ്‍മെന്റുകള്‍ അധികാരത്തിലെത്തുന്നത്. കെടുകാര്യസ്ഥതയും അഴിമതിയുംമൂലം ഈ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍, നേതാക്കളിലുള്ള ജനത്തിന്റെവിശ്വാസത്തിന് ക്ഷതം സംഭവിക്കുന്നു. അപ്പോള്‍ അവര്‍ ഉത്തരങ്ങള്‍ ആവശ്യപ്പെടും. പിന്നെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഉത്തരം നല്‍കുന്നു.

അങ്ങനെ അവര്‍ തങ്ങളുടെ പ്രതീക്ഷകള്‍ അടുത്ത സര്‍ക്കാരിന് കൈമാറുന്നു. ഇത്തരത്തില്‍ രാജ്യമെമ്പാടും രോഷത്തിന്റെയും പ്രതീക്ഷയുടെയും തരംഗങ്ങള്‍ അലയടിച്ച രാഷ്‌ട്രിയ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. നീതിപൂര്‍വമായ ഭരണത്തിനുവേണ്ടിയുള്ള ഇന്ത്യന്‍ ജനതയുടെ ഈ ആവേഗം നരേന്ദ്ര മോദിയെ അവരുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തുകൊണ്ടാണ് പരിസമാപ്തിയിലെത്തിയത്.

മന്ത്രാലയത്തിന്റെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ സൗഹൃദങ്ങളായ ആപ്പുകള്‍ വഴി ജനങ്ങളുടെ മൊബൈല്‍ഫോണുകളിലേക്ക് സന്നിവേശിപ്പിച്ച് ഞങ്ങള്‍ സുതാര്യത കൈവരിച്ചിരിക്കുന്നു. നിങ്ങളുടെ ജില്ലയിലെ ഇനിയും വൈദ്യുതിവത്ക്കരിക്കാത്ത ഗ്രാമം ഏതെന്ന് അറിയണമോ? ജിഎആര്‍വി (ഗ്രാമീണ്‍ വൈദ്യുതീകരണ്‍) യില്‍ ലോഗ് ഇന്‍ ചെയ്യുക. നിങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് എത്ര വിലയാകുന്നു എന്ന് അറിയണോ? എംഇആര്‍ഐടി (Merit Order Dispatch of Eletcrictiy for Rejuvenation of Income and Transparency (MERIT) എന്ന ആപ്പില്‍ നിങ്ങള്‍ക്ക് ഉത്തരം ലഭിക്കും. എപ്പോഴാണ് അടുത്ത പവര്‍കട്ട് എന്ന് ചിന്തിച്ച് ആകുലപ്പെടേണ്ടതില്ല. ഊര്‍ജ്ജ(യുആര്‍ജെഎ) മിത്ര മുന്‍കൂറായി ആ വിവരം നിങ്ങളെ അറിയിക്കും.

താമ്രയും (Transparency Auction Monitoring and Resource Augmentation ) തരംഗവും (Transmission App for Real Time Monitoring and Growth) പദ്ധതികളുടെ തല്‍സ്ഥിതി ജനങ്ങളെ അറിയിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനങ്ങളാണ്. സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്കുള്ള ഉപാധികളാണ്. 2014 മുമ്പ് പ്രത്യേക സാഹചര്യത്തില്‍ 29 കല്‍ക്കരിപ്പാടങ്ങളുടെ ലേലം കോടതി ഇടപെട്ട് തടഞ്ഞു. 1.22 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിനു നഷ്ടമായത്. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഇവ വീണ്ടും ലേലംചെയ്തു. ഇതുവര്‍ധിപ്പിക്കാന്‍ താമ്ര ഇനിയും സഹായിക്കും. കൃത്യ സമയത്തുള്ള ലേലം ഉറപ്പാക്കുക വഴി തരംഗ് ആപ്പ് നമ്മുടെ പ്രസരണ ശൃംഖല വളരെ വേഗത്തില്‍ വിപുലമാക്കി. 2011 – 14 കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കിയതിനെക്കാള്‍ 83 ശതമാനം പദ്ധതികളാണ് 2014 – 17 കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. 2014 -17 കാലഘട്ടത്തില്‍ മാത്രം ഇന്ത്യയിലെ വൈദ്യുതി പ്രസരണ ശേഷിയില്‍ 40 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.

ഇന്ത്യയില്‍ ഇനിയും വൈദ്യുതി ലഭിക്കാത്ത ഗ്രാമങ്ങളെക്കുറിച്ച് 2015 ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകള്‍ ഇവിടുത്തെ ജനങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ വിദൂരഗ്രാമങ്ങള്‍ വൈദ്യുതീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ ഭഗീരഥയത്‌നത്തോട് പൊതുജനം വളരെ താല്‍പര്യപൂര്‍വം പ്രതികരിച്ചു. ഗ്രാമീണ്‍ വൈദ്യുതീകരണ്‍ (ജിഎആര്‍വി) ആണ് പദ്ധതിയുടെ ഗ്രാമതലത്തിലുള്ള പുരോഗതി വിലയിരുത്തിയത്. ഗ്രാമീണ്‍ വൈദ്യുതീകരണ്‍ -2 വീടുകളിലെ ജനവാസ വിവരങ്ങള്‍ ശേഖരിച്ചു. ആളുകള്‍തന്നെ സൂക്ഷ്മ പരിശോധന നടത്തിയത് പദ്ധതി കൂടുതല്‍ സുതാര്യമാക്കാന്‍ സഹായിച്ചു. വേഗത, നൈപുണ്യം, മാനദണ്ഡം എന്നതായിരുന്നു മുദ്രാവാക്യം. ജനങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും ലഭിച്ച എല്ലാ വിവരങ്ങളും ഞങ്ങള്‍ക്ക് വിലപ്പെട്ടതായി. ജനവാസമില്ലാത്ത ഗ്രാമങ്ങളെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചതിനാല്‍ ഗ്രാമീണ്‍ വൈദ്യുതീകരണ പദ്ധതിയില്‍ പൊതുമുതല്‍ ഏറെ ലാഭിക്കാന്‍ സാധിച്ചു. ലഭിച്ച വിവരങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ ഗ്രാമീണ്‍ വൈദ്യുതീകരണ്‍ നാട്ടിന്‍പുറങ്ങളില്‍ ആഘാത പഠനം നടത്തി. വൈദ്യുതീകരണത്തിന് ശേഷം സ്ഥാപിച്ച കടകള്‍, ധാന്യ മില്ലുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലൂടെ ജനങ്ങള്‍ക്കും ഇതിന്റെ നിജസ്ഥിതി നേരിട്ട് കണ്ടറിയാം.

ഡിസ്‌കോം അഥവാ വിതരണ കമ്പനികള്‍ വൈദ്യുതി വിലകൊടുത്ത് വാങ്ങിയതില്‍ നേരത്തെ വലിയ ആഴിമതി ആരോപണം ഉണ്ടായിരുന്നു. മെരിറ്റ് ആപ്പും, വൈദ്യുത് പ്രവാഹും ചേര്‍ന്ന് വിവേചനം അവസാനിപ്പിച്ച് ചെലവുകള്‍ വെട്ടിക്കുറച്ചു. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് വൈദ്യുതിവാങ്ങുന്ന വകയിലും ഉപഭോക്താക്കളുടെ ബില്ലുകള്‍ കുറയ്‌ക്കുന്ന വകയിലും മൊത്തം 20,000 കോടിരൂപ ലാഭിക്കാമെന്നാണ് മെരിറ്റ് പ്രതീക്ഷിക്കുന്നത്. ഉദയ്, ഊര്‍ജ്ജ എന്നിവ ഒരു പടികൂടി കടന്ന് മുന്നോട്ടു പോയി. വിവിധ മാനദണ്ഡങ്ങള്‍വച്ച് സംസ്ഥാനങ്ങള്‍, നഗരങ്ങള്‍, വിതരണ കമ്പനികള്‍ എന്നിവയുടെ പ്രകടനം വിലയിരുത്തി.

ഉജല ആപ്പ് വഴിയാണ് എല്‍ഇഡി ബള്‍ബുകളുടെ വേഗത്തിലുള്ള പ്രചാരണം ഉറപ്പാക്കിയത്. അന്താരാഷ്‌ട്ര തലത്തില്‍ പോലും ഉദ്ധരിക്കപ്പെടുന്ന ഈ ആപ്പിന്റെ ആശയത്തിനു പിന്നില്‍ ഒരു കഥയുണ്ട്. 204 കല്‍ക്കരിപ്പാടങ്ങളുടെ ലേലം സുപ്രിംകോടതി ഇടപെട്ട് റദ്ദാക്കിയ ശേഷം, ലേലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രധാന മന്ത്രി മോദി എന്നോടു ചോദിച്ചു, ഇതുവരെ എത്ര എല്‍ഇഡി ബള്‍ബുകള്‍ വിതരണംചെയ്യാന്‍ സാധിച്ചു എന്ന്. എന്റെ പക്കല്‍ പക്ഷേ കൃത്യമായ വിവരം ഇല്ലായിരുന്നു. പരിശോധിച്ച് പറയാം എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. ഫലസിദ്ധിയും പ്രവര്‍ത്തന ഉത്തരവാദിത്വവും ഉറപ്പാക്കാന്‍ ഇത് വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. എല്‍ഇഡി ബള്‍ബുകളുടെ വിതരണ വിവരങ്ങള്‍ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും ഓണ്‍ലൈനില്‍ പരിശോധിച്ച് മനസിലാക്കാന്‍ സാധിക്കുന്ന സംവിധാനം തയാറാക്കാന്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്കു സാധിച്ചു.

വിതരണം ചെയ്ത ബള്‍ബുകളുടെ എണ്ണം മാത്രമല്ല, ഇതുമൂലം ഒഴിവാക്കാന്‍ സാധിച്ച കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ തോത്, ലാഭിച്ച ഊര്‍ജ്ജം, ഉപഭോക്താക്കളുടെ ബില്ലുകളില്‍ വന്ന കുറവ് തുടങ്ങിയവയെല്ലാം ഈ ആപ്പ് ഉപയോഗിച്ച് മനസിലാക്കാന്‍ സാധിക്കുന്നു. ഇത് വളരെ പ്രശസ്തമായ ആപ്പായി. ഊര്‍ജ്ജ വിപണിയെയും രാജ്യമെമ്പാടും നടപ്പാക്കുന്ന ഊര്‍ജ്ജ പദ്ധതികളെയും അവയുടെ വിജയത്തെയുംകുറിച്ച് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

നിയമവിരുദ്ധമായ ഖനനം പോലെ ഭൂമിക്കടിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയുന്നതിന് മൈനിങ് സര്‍വെയ്‌ലന്‍സ് സിസ്റ്റം (എംഎസ്എസ്) ആപ്പ് നിലവിലുണ്ട്. ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന താപനിലയത്തെക്കുറിച്ച് അറിയാന്‍ കോള്‍ മിത്ര ലോഗ് ഇന്‍ ചെയ്താല്‍ മതി.

അരുണ്‍(Atal Rooftop solar User Navigator)എന്ന ആപ്പാണ് വീടുകളുടെമേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കുതന്നെ ചെയ്യാം(DIY Do It Yourself)എന്ന മാര്‍ഗ്ഗത്തിലൂടെ നല്കുന്നത്. ഗവണ്‍മെന്റ് ഈ പദ്ധതിക്കു നല്‍കുന്ന പ്രോത്സാഹനം, ചെലവ്, വിവിധ രീതികള്‍, യൂണിറ്റ്സ്ഥാപിക്കുന്നത് എങ്ങനെ തുടങ്ങിയവ വിശദീകരിച്ചുകൊണ്ട് ഇന്ത്യയില്‍ സൗരോര്‍ജ്ജ മേല്‍ക്കൂര വിപ്ലവത്തിന് വേഗത നല്‍കിയത് ഈ ആപ്പാണ്.

ഇത്തരത്തില്‍ എത്രയെത്ര ആപ്പുകള്‍, എത്ര വ്യത്യസ്തമായ ഡൗണ്‍ലോഡുകള്‍!! ഈ ആപ്പുകളെ ഒരാള്‍ക്ക് എങ്ങിനെ കണ്ടെത്താന്‍ സാധിക്കും? ഇതെക്കുറിച്ച് പൊതുജനത്തെ എങ്ങനെ ബോധവത്ക്കരിക്കും? 18002003004 എന്ന നമ്പരിലേക്ക് വെറും ഒരുഫോണ്‍ വിളി. ഇതിന് ചെലവില്ല. ഈ ഫോണില്‍നിന്ന് നിങ്ങള്‍ക്ക് ഒരു ലിങ്ക് ലഭിക്കും. അതില്‍ നിന്ന് ആവശ്യമുള്ള ആപ്പുകള്‍ നിങ്ങള്‍ക്ക് ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാം.

സുതാര്യമായ പൊതുജന സൂക്ഷ്മ പരിശോധന അഭ്യര്‍ത്ഥിച്ച്, യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിച്ച് ഊര്‍ജ്ജം, കല്‍ക്കരി, നവ പുനരുല്‍പ്പാദന ഊര്‍ജ്ജം, ഖനി എന്നിവ സര്‍ക്കാരിലുള്ള ജനങ്ങളുടെവിശ്വാസം പുനര്‍ നിര്‍മ്മിക്കുകയാണ് . ബൃഹദാരണ്യക ഉപനിഷത്തിലെ സുന്ദരവും പ്രബോധനപരവുമായ ഒരു ഉദ്ധരണിയുണ്ട് – തമസോ മാ ജ്യോതിര്‍ ഗമയ. ഇതാണ് ഞങ്ങളുടെ എല്ലാ മന്ത്രാലയങ്ങളെയും നയിക്കുന്നത്. ഈ ആപ്പുകള്‍ വഴി അഴിമതിയുടെയും നിഗൂഢതയുടെയും അന്ധകാരത്തെ നീക്കി സത്യസന്ധതയുടെ പ്രകാശത്തിലേക്കു മുന്നേറി ഇന്ത്യയിലെ 125 കോടി പൗരന്മാര്‍ക്കായി ഞങ്ങളുടെ സേവനത്തെ പുനരര്‍പ്പണം നടത്തുന്നതിനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

(സ്വതന്ത്ര ചുമതലയുള്ള മുന്‍ കേന്ദ്ര ഊര്‍ജ്ജസഹമന്ത്രിയും ഇപ്പോഴത്തെ റെയില്‍വെമന്ത്രിയുമാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Entertainment

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

പുതിയ വാര്‍ത്തകള്‍

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.