അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബിമാനഗര് പ്രദേശത്ത് പുലര്‍ച്ചെ 6.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള സ്ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യങ്ങള്‍ പരിശോധനയിലൂടെ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തില്‍ ആറ് വീടുകളും പത്തോളം വ്യാപര സ്ഥാപനങ്ങളും തകര്‍ന്നു. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
സ്ഫോടന ശബ്ദം അഞ്ച് കിലോമീറ്റര്‍ അകലെ വരെ കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ പ്രദേശമാകെ പുക നിറഞ്ഞുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: