ന്യൂദല്‍ഹി: വിമാന യാത്രാ വിലക്കുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
അച്ചടക്കലംഘനത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുക. സംഭാഷണത്തിലൂടെയാണ് അച്ചടക്കലംഘനമെങ്കില്‍ മൂന്ന് മാസം വിലക്കും കൈയ്യാങ്കളിയാണെങ്കില് ആറ് മാസം വിലക്കും വധഭീഷണി മുഴക്കുകയാണെങ്കില്‍ രണ്ട് മുതല്‍ അജീവനാന്ത വിലക്കുമാണ് ഏര്‍പ്പെടുത്തുക.
ആംഗ്യം കൊണ്ടുള്ള പെരുമാറ്റവും, മോശം പദാവലികളും തെറികളും വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടും. വിദേശ വിമാന കമ്പനികള്‍ക്കും കേന്ദ്രം അംഗീകരിച്ച ചട്ടങ്ങള്‍ ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സുരക്ഷയുടെ പേരില്‍ വിമാന വിലക്ക് ചട്ടങ്ങളേര്‍പ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: