ന്യൂദല്‍ഹി: ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന വിരമിച്ച ന്യൂക്ലിയര്‍ ശാസത്രജഞനെ സ്വന്തം വീട്ടില്‍ മരിച്ച് പുഴുവരിച്ച നിലയില്‍ കണ്ടെത്തി. 64 കാരനായ ശാസത്രജഞന്‍ ഡോ. യഷ്‌വീര്‍ സൂഡിനെയാണ മരിച്ച നിലയില്‍ കണ്ടെത്തിയത. മൃതദേഹത്തിന നാലു ദിവസമെങ്കിലും പഴക്കമുണ്ടാകുമെന്നാണ പൊലീസ നിഗമനം.
യഷ്‌വീര്‍ മാനസിക പ്രശനങ്ങളുള്ള രണ്ടു സഹോദരങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതരായ മൂന്നു പേരും പുറംലോകവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. വീട്ടില്‍ നിന്ന ദുര്‍ഗന്ധം ഉയരാന്‍ തുടങ്ങിയതോടെ സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബലപ്രയോഗത്തിലൂടെ വീട്ടില്‍ കയറിയപ്പോഴാണ് ശാസത്രജഞന്റെ ശരീരം പ്ലാസറ്റിക് ഷീറ്റില്‍ പുഴുവരിച്ച നിലയില്‍ കിടക്കുന്നതായി കണ്ടത്.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 2015-ലാണ് അദ്ദേഹം വിരമിച്ചത്. വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ ക്വാര്‍ട്ടേഴസ് ഒഴിഞ്ഞ യാഷവീര്‍ ഗവേഷണ കേന്ദ്രത്തിനു സമീപമുള്ള ഒരു ഇടുങ്ങിയ മുറിയിലാണ് സഹോദരങ്ങളോടൊപ്പം കഴിഞ്ഞിരുന്നത്.
സാധാരണ മരണമായിരുന്നു ശാസത്രജഞന്റെതെങ്കിലും അദ്ദേഹത്തിന് പോഷകാഹാരക്കുറവ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കും പോഷകാഹാരക്കുറവുണ്ട്. ഇരുവരെയും ഹ്യൂമന്‍ ബിഹേവിയന്‍ ആന്റ സയന്‍സസ് ഇന്‍സറ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ. വിരമിച്ചതിനു ശേഷം യഷ്‌വീര്‍ തന്റെ പെന്‍ഷനോ ഗ്രാറ്റ്വിറ്റിയോ കൈപ്പറ്റിയിട്ടില്ലെന്നാണ് പ്രഥാമികാന്വേഷണത്തില്‍ നിന്ന് വ്യകതമായത്.
















