Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്‍കിട സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി വേതന സുരക്ഷാ പദ്ധതി അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 02:59 am IST
in Kerala

കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനായി കൊണ്ടുവന്ന വേതന സുരക്ഷാ പദ്ധതി ഇടത് സര്‍ക്കാര്‍ അട്ടിമറിച്ചു. സംസ്ഥാനത്തെ രണ്ടുലക്ഷത്തോളം സ്ഥാപനങ്ങളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ 15,000 ഓളം സ്ഥാപനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. വന്‍കിട സ്വകാര്യ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും വേതന സുരക്ഷാ പദ്ധതിക്ക് പുറത്താണ്. ഇവിടങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മിനിമം വേതനം പോലും ലഭിക്കുന്നില്ല.

2015 ജൂലൈയില്‍ യുഡിഎഫ് സര്‍ക്കാറാണ് വേതന സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ചത്. തൊഴില്‍വകുപ്പ് തയ്യാറാക്കിയ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം വഴി ബാങ്ക് അക്കൗണ്ടിലേക്കാണ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കേണ്ടത്. മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭിക്കുന്നതോടെ ഓരോ ജീവനക്കാര്‍ക്കും ലഭ്യമാകുന്ന വേതനം എത്രയാണെന്ന് തൊഴില്‍ വകുപ്പിന് നിരീക്ഷിക്കാനാകുന്നതായിരുന്നു പദ്ധതി.

എന്നാല്‍, ഇടത് സര്‍ക്കാര്‍ എത്തിയതോടെ സ്വകാര്യ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കുന്ന നടപടികള്‍ മന്ദഗതിയിലായി. ചില സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ചേരുന്നതിനെതിരെ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി. എന്നാല്‍, സ്‌റ്റേ നീക്കാനുള്ള മറ്റു നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിട്ടില്ല. സ്‌റ്റേ വാങ്ങാതെ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച് മിനിമം വേതനം 11,000 രൂപയെങ്കിലും പ്രതിമാസം നല്‍കേണ്ടതാണ്. എന്നാല്‍, വന്‍കിട സ്ഥാപനങ്ങളില്‍ പലയിടത്തും 5000 മുതല്‍ 8000 രൂപ വരെ മാത്രം നല്‍കി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുണ്ട്. തൊഴിലാളികള്‍ ഇതിനെതിരെ പ്രതികരിച്ചാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടികളാണ് നേരിടേണ്ടി വരുന്നത്.

മിനിമം വേതനം നല്‍കാത്തതും ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളുടെ രജിസ്റ്റര്‍ സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. 500 രൂപയായിരുന്നു പിഴ. ഇത് ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതിനുള്ള ഭേദഗതി നിയമ സഭാ സബ്ജക്ട് കമ്മിറ്റി മുന്നിലുണ്ട്. എന്നാല്‍, ഇതിന് നിയമ സാധുത ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.