ന്യൂദല്‍ഹി: സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡിലെയും ബോര്‍ഡിന്റെ സുരക്ഷാ ഡയറക്ടറേറ്റിലെയും മുഴുവന്‍ അംഗങ്ങളുമായും ചര്‍ച്ച നടത്തി. ട്രെയിന്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. സുരക്ഷ പരമപ്രധാനമാണെന്നും ഇതില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു.
ആളില്ലാ ലവല്‍ ക്രോസിങ്ങുകളും ട്രാക്കിലെ തകരാറുകളെ തുടര്‍ന്നുള്ള പാളം തെറ്റലുമാണ് അപകടങ്ങളിലേക്ക് നയിക്കുന്ന രണ്ട് പ്രധാന കാരണങ്ങളെന്ന് യോഗം വിലയിരുത്തി. എല്ലാ ആളില്ലാ ലെവല്‍ ക്രോസിങ്ങുകളും ഒരു വര്‍ഷം കൊണ്ട് ഇല്ലാതാക്കുക. ട്രാക്ക് മാറ്റിവയ്ക്കലിനും നവീകരണത്തിനും പ്രഥമ പരിഗണന നല്‍കുക. പുതിയ ലൈനുകളുടെ നിര്‍മ്മാണം സമയത്തിന് പൂര്‍ത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികലെടുക്കാന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: