കുമാരനല്ലൂര്‍: ദേവീക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഊരുചുറ്റുള്ളംകളി ഉതൃട്ടാതി ദിനമായ ഇന്ന് നടക്കും. രാവിലെ 8ന് ക്ഷേത്രത്തില്‍ നിന്ന് മേല്‍ശാന്തി ദേവിയുടെ സിംഹവാഹനം പൂജിച്ച് കരപ്രമാണിക്ക് നല്‍കുന്നതോടെ വള്ളംകളിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ആറാട്ടുകടവില്‍ അലങ്കരിച്ച കളിവള്ളത്തില്‍ സിംഹവാഹനം പ്രതിഷ്ഠിക്കും. നിരവദി കളിവള്ളങ്ങളുടെ അകമ്പടിയോടെ ഊരുചുറ്റുവള്ളംകളി പുറപ്പെടും. ഇടത്തില്‍ മണപ്പുറം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂര്‍, ഗാന്ധിനഗര്‍ വഴി മീനച്ചിലാറ്റിലൂടെ സഞ്ചരിച്ച് വൈകിട്ട് തിരിച്ച് ആറാട്ടുകടവില്‍ എത്തുന്നതോടെ വള്ളംകളിക്ക് സമാപനമാകും. തുടര്‍ന്ന് തുഴച്ചില്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് കരവഞ്ചിയോടെ സിംഹവാഹനം ക്ഷേത്രത്തില്‍ തിരികെ എല്പ്പിക്കുന്നതോടെ ഈ വര്‍ഷത്തെ ഊരുചുറ്റുവള്ളംകളി സമാപിക്കും. നിരവധി സ്ഥലങ്ങളില്‍ ഭക്തജനങ്ങള്‍ നിലവിളക്കും നിറപറയുമായി വള്ളംകളിയെ വരവേല്‍ക്കും. കുമാരനല്ലൂരമ്മ സിംഹവാഹനത്തില്‍ എഴുന്നള്ളി ദേശവഴികളിലൂടെ സഞ്ചരിച്ച് ഭക്തര്‍ക്ക് അനുഗ്രഹം നല്കുന്നുവെന്നതാണ് ഊരുചുറ്റുവള്ളംകളിയുടെ ഐതീഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: