കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയില്‍ ഏലപ്പാറയ്ക്ക് സമീപം ചിന്നാറില്‍ സ്വകാര്യ ബസ് കാറിനു മുകളിലേയ്ക്ക് മറിഞ്ഞു. ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. മുരിക്കാശ്ശേരി സ്വദേശി ബിന്ദു രവി, ചിറ്റാര്‍ സ്വദേശികളായ തങ്കമ്മ, അമ്മിണി, എരുമേലി സ്വദേശികളായ പാറേടത്തില് ആന്‍സമ്മ, മേരികുട്ടി, കായംകുളം സ്വദേശി രാജമ്മ എന്നിവരെ സാരമായ പരിക്കുകളോടെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളോടെ ചില യാത്രക്കാരെ ഉപ്പുതറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കായംകുളത്ത് നിന്നും കട്ടപ്പനയ്ക്കു പോകുകയായിരുന്ന ട്രിനിറ്റി എന്ന സ്വകാര്യ ബസ് പാതയോരത്തെ തിട്ടയില്‍ ഇടിച്ച ശേഷം കാറിനു മുകളിലേയ്ക്ക് മറിയുകയായിരുന്നു. ബസിന്റെ മുമ്പില്‍ പോകുകയായിരുന്ന മാരുതി 800 കാര്‍ കുഴി കണ്ട് പാതയില്‍ നിര്‍ത്തിയതാണ് അപകട കാരണം. കാറില്‍ ഇടിക്കാതിരിക്കാന്‍ ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചു മാറ്റിയതോടെയാണ് സമീപത്തെ തിട്ടയില്‍ ഇടിച്ചു കയറിയ ശേഷം ബസ് കാറിനു മുകളിലേയ്ക്കു മറിഞ്ഞത്. ബസില്‍ 75 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ബസിന്റെ പിന് ഭാഗത്തെ ചില്ലുതകര്‍ത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് കാറിന്റെ മുകളിലേയ്ക്ക് വീണതു മൂലം കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ രണ്ടു യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. പീരുമേട്, ഉപ്പുതറ, കട്ടപ്പന സ്റ്റേഷനുകളിലെ പോലീസും, പീരുമേട്, കട്ടപ്പന എന്നിവടങ്ങളിലെ അഗ്നിശമനസേനയും സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കു ശേഷം ക്രെയിന്‍ എത്തി
ച്ച് വാഹനം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അവധി ദിനമായതിനാല്‍ വാഹനങ്ങളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: