കൊച്ചി: ആര്‍എസ്എസ് ജില്ലാശാരീരിക്ക് ശിക്ഷണ്‍പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജ് മനോജ് വധക്കേസില്‍ പി.ജയരാജനെ പ്രതിചേര്‍ത്ത് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞില്ലെന്ന് കൊച്ചി സിബിഐ കോടതി. കുറ്റപത്രം പരിശോധിച്ച ശേഷം കേസ് പരിഗണിക്കുന്ന തീയതി അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി.
യുഎപിഎ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്നും അത്തരം അനുമതി ഇല്ലാതെയാണ് സിബിഐ കുറ്റപത്രമെന്നും പ്രതിഭാഗം വാദിച്ചു. രാഷ്‌ട്രീയ കൊലപാതകത്തില്‍ യുഎപിഎ വകുപ്പ് ചേര്‍ത്ത ആദ്യ കുറ്റപത്രമാണിത്. ഭീകരവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ പൊതുവില്‍ ചുമത്തുന്ന വകുപ്പാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കമുളള പ്രതികളുടെ മേല്‍ ഉളളത്.
പി.ജയരാജനാണ് കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്ന് വ്യക്തമാക്കിയ സിബിഐ കൊലയാളികള്‍ക്ക് സഹായം ചെയ്തുകൊടുത്തതടക്കം കുറ്റപത്രത്തില്‍ 15 ഓളം വകുപ്പുകള്‍ ജയരാജനെതിരെ ചുമത്തിയിട്ടുണ്ട്.
















