മലപ്പുറം: വ്യാജരേഖയുണ്ടാക്കി താമസിക്കുകയായിരുന്ന 35 ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി. മലപ്പുറം എടവണ്ണപ്പാറ അരീക്കോട് റോഡിലെ ദാറുസ്സലാം ക്ലോംപ്ലക്സില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പശ്ചിമബംഗാള്‍ സ്വദേശികളാണെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. 35 പേരില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ടുള്ളത്.
അത്തന്നെ കാലാവധി കഴിഞ്ഞതുമാണ്. ബാക്കിയുള്ളവര്‍ക്ക് ബംഗാള്‍ സ്റ്റേറ്റിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡാണുള്ളത്.
വ്യാജരേഖയുണ്ടാക്കി താമസിക്കുന്ന ഇവര്‍ ആറ് മാസത്തിലധികമായി ഇവിടെ കഴിയുന്നു. കോണ്‍ക്രീറ്റ് പണിക്കാണ് കൂടുതല്‍ പേരും പോകുന്നത്. മിക്കവരും ജോലി ചെയ്യുന്നത് ഒരാളുടെ കീഴിലാണെന്നതും സംശയത്തിനിടയാക്കുന്നു. കൃത്യമായ രേഖകളില്ലാത്ത അന്യസംസ്ഥാന ജോലിക്കാരെ പോലും കൂടെ നിര്‍ത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.
മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മുമ്പും മലപ്പുറം ജില്ലയില്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസോ ബന്ധപ്പെട്ട അധികാരികളോ ശ്രദ്ധ നല്‍കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, കൊണ്ടോട്ടി സിഐ മുഹമ്മദ്ഹനീഫ, വാഴക്കാട് എസ്ഐ വിജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: