പാലാ: പാലാ സമാന്തര റോഡിന്റെ രണ്ടാംഘട്ടത്തിന്റെ അവശേഷിക്കുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടസ്സങ്ങള്‍ നീങ്ങിയെങ്കിലും തുടര്‍നടപടി വൈകുന്നു. രണ്ടാംഘട്ടത്തിന്റെ വികസനത്തിനായി ഇരുപ്രവേശന കവാടങ്ങളിലേയും ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് കോടതി തടഞ്ഞിരുന്നു. പാലാ സിവില്‍ സ്റ്റേഷനു സമീപവും പാലാ കോഴാ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തുമാണ് ഭൂമി ഏറ്റെടുക്കാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്. രണ്ടാംഘട്ടത്തിന്റെ രണ്ടറ്റങ്ങള്‍ ഒഴിച്ചുള്ള ഭാഗം വീതികൂട്ടി നിര്‍മ്മിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. അവശേഷിക്കുന്ന ഭാഗത്ത് സ്ഥലമേറ്റെടുക്കുന്നത് നിയമക്കുരുക്കിലായി.സ്ഥലമേറ്റെടുക്കാന്‍ അനുമതി നല്‍കികൊണ്ട് ഹൈക്കോടതിയുടെ സിങ്കിള്‍ ബെഞ്ച് സമീപകാലത്ത് ഉത്തരവിട്ടു. ഇതിനെതിരെ സ്ഥലമുടമകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. തുടര്‍ന്ന് ഭൂമി കൈമാറുന്നത് സംബന്ധിച്ച് റവന്യൂവകുപ്പ് പൊതുമരാമത്ത് വകുപ്പിന് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് ഭൂമികൈമാറുന്നതിന് നടപടികള്‍ പുരോഗമിക്കാത്തതാണ് നിര്‍മ്മാണം തുടങ്ങാത്തതിന് കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ തോമസ് പറയുന്നു. റവന്യൂവകുപ്പ് ഭൂമി കൈമാറിയാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: