പൊന്‍കുന്നം: ഓട്ടത്തിനിടയില്‍ സ്വകാര്യബസിന്റെ മുന്‍ഭാഗത്ത് തീയും പുകയും ഉയര്‍ന്നു. ട്രാഫിക് ജങ്ഷനില്‍ നിര്‍ത്തിയ ബസിലെ തീ നാട്ടുകാരും പോലീസും ചേര്‍ന്ന് വെള്ളമൊഴിച്ച് കെടുത്തി. പരിക്കില്ലാതെ യാത്രക്കാരെ ഉടന്‍തന്നെ പുറത്തിറക്കി. ബുധനാഴ്ച വൈകിട്ട് 5.45ന് പൊന്‍കുന്നം ടൗണില്‍ ദേശീയപാതയില്‍ ട്രാഫിക് ഐലന്റിനു സമീപം ബസ് സിഗ്‌നലിനായി നിര്‍ത്തിയ നേരത്താണ് മുന്‍ടയറുകളുടെ ഭാഗത്ത് തീയും പുകയും ഉയര്‍ന്നത്. കോട്ടയത്തു നിന്ന് കുമളി വഴി കമ്പംമെട്ടിനു പോകുകയായിരുന്ന കൊണ്ടോടി ബസാണ് അപകടത്തില്‍ പെട്ടത്. ജങ്ഷനിലുണ്ടായിരുന്ന ഓട്ടോക്കാരും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ തീ കെടുത്തി. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ കുറേ നേരം ഗതാഗതം തടസപ്പെട്ടു. ഗ്രീസ് ഉരുകി സ്റ്റീല്‍ ബെയറിംഗുകള്‍ തേഞ്ഞു ചൂടായി തീപ്പൊരി ചിതറി തീ പടര്‍ന്നതായാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: