Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി പഞ്ചായത്തിനെതിരെ ഹൈക്കോടതി വിമര്‍ശനം: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് നമ്പര്‍ നല്‍കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 10:19 pm IST
in Kottayam

എരുമേലി: പുറംമ്പോക്ക് ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചുവെന്ന പഞ്ചായത്ത് കമ്മറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന് നമ്പര്‍ നിഷേധിച്ച സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് താത്ക്കാലിക നമ്പര്‍ മാറ്റി സ്ഥിര നമ്പര്‍ പതിച്ചു കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. എരുമേലി കൊരട്ടി സ്വദേശി വെട്ടിക്കൊമ്പില്‍ രാജേന്ദ്രനാണ് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

2012ലാണ് സംഭവം. കൊരട്ടി കണ്ണിമല റോഡരികില്‍ വീട് നിര്‍മ്മിക്കുന്നതിനായി പെര്‍മിറ്റിനായി അപേക്ഷ നല്‍കിയെങ്കിലും പുറംമ്പോക്ക് ഭൂമിയുണ്ടെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ രാജേന്ദ്രന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ നിരത്തി പഞ്ചായത്ത് കമ്മറ്റിയും ഉദ്യോഗസ്ഥരും ഭൂമി അളക്കുന്നത് തടസപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 23 ല്‍ 22 പഞ്ചായത്തംഗങ്ങളേയും വിളിച്ചു വരുത്തിയ ഓംബുഡ്‌സ്മാന്‍ കേസില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതും പഞ്ചായത്തിന് തിരിച്ചടിയായിരുന്നു.

പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് പുറംമ്പോക്കില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മിച്ചെങ്കിലും പഞ്ചായത്ത് വീട്ടുനമ്പര്‍ നല്‍കാതെ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ പഞ്ചായത്തിന്റെ വാദങ്ങളെല്ലാം വസ്തുതാപരമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന് താത്ക്കാലിക നമ്പര്‍ നല്‍കാന്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം സ്ഥിരംനമ്പര്‍ നല്‍കാത്തതിനെതിരെ രാജേന്ദ്രന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചായത്തിന്റെ കരാര്‍ ജോലി എടുക്കുന്ന രാജേന്ദ്രന്‍ ഒരു കരാറിന് കൈക്കൂലി നല്‍കാത്തതാണ് നിയമ പോരാട്ടത്തിന് വഴിയൊരുക്കിയത്. കേസിനായി പഞ്ചായത്ത് ലക്ഷങ്ങളാണ് ചെലവഴിച്ചത്. എന്നാല്‍ കേസിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് കോടതി കണ്ടെത്തിയെന്നും സ്ഥിരവീട്ടുനമ്പര്‍ നല്‍കാന്‍ ഉത്തരവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ അഴിമതി ഭരണത്തിനെതിരെ നഷ്ടപരിഹാരത്തിനായി കേസ് കൊടുക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.