മോനിപ്പള്ളി: നവീകരണം പൂര്‍ത്തിയായി വരുന്ന എംസിറോഡില്‍ മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിലുള്ള ഭാഗം വീണ്ടും അപകടമേഖലയാകുന്നു. മോനിപ്പള്ളി മുതല്‍ കൂത്താട്ടുകുളം വരെ കയറ്റിറക്കങ്ങളും വളവുകളും നിറഞ്ഞ പാതയാണ്. റോഡ് നവീകരിക്കുമ്പോള്‍ വളവുകളെല്ലാം നിവര്‍ത്തി അപകടസാധ്യത കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ മോനിപ്പള്ളി ടൗണിന് തൊട്ടടുത്തുള്ള കൊള്ളിവളവ്, പുതുവേലിക്ക് സമീപത്തെ അരിവാ വളവ് തുടങ്ങി അപകടസാധ്യതയേറെയുള്ള വളവുകള്‍ പോലും നിവര്‍ത്തിയില്ല. ഇവിടെയെല്ലാം വീതി വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്.
റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കത്തതും അപകടകാരണമാണ്. മാത്രവുമല്ല റോഡ് ഉന്നത നിലവാരത്തിലായതോടെ വാഹനങ്ങളുടെ വേഗം ക്രമാതീതമായി വര്‍ദ്ധിച്ചതും അപകടകാരണമാകുന്നു. ഇക്കഴിഞ്ഞ പുലര്‍ച്ചെ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു. പുതുവേലി കോളേജിനും അരിവാ വളവിനും ഇടയിലാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: