ആലപ്പുഴ: നോര്‍ത്ത് സ്റ്റേഷന് പരിധിയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് മദ്യലഹരിയില്‍ വ്യാപക അക്രമം. ആറു പേര് അറസ്റ്റില്‍. ആര്യാട് തെക്ക് മൂന്നാം വാര്‍ഡില്‍ പൊക്കാലയില് മിഥുന്‍ലാല്‍ (19), സഹോദരന് ജിതിന്‍ലാല്‍, അച്ഛന് കലേഷ്, സുഹൃത്തുക്കളായ ഹരികൃഷ്ണന്, അക്ഷയ് എന്നിവരെയാണ് ഒരുസംഘം വീടുകയറി അക്രമിച്ചത്. സാരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ബിജു ഭവനത്തില്‍ വിനീത് ജോണ്‍ (28), തൈപ്പറമ്പില്‍ ജോസഫ് (24), കങ്കന്ചിറയില് മാവോ ബിജു (37), തൈപ്പറമ്പില്‍ അരുണ്‍ (28), കുറ്റിപ്പുറത്തു വീട്ടില്‍ രമേഷ് (35), കിഴക്കേ തയ്യില്‍ വീട്ടില്‍ നിഖിന്‍ പ്രസന്നന് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മാരാരിക്കുളം തെക്ക് 12-ാം വാര്‍ഡില്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ ജോസുകുട്ടിയുടെ മകന് ജോഷി (19)നെ ഓണാഘോഷത്തിനിടെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ പടിഞ്ഞാറേക്കര വീട്ടില്‍ ആന്‍ഡ്രൂസ് (19)നെയും പിടികൂടി. സിഐ ജി. സന്തോഷ്കുമാര്‍, എസ്ഐ ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: