അരൂര്‍: നാടെങ്ങും അയ്യന് കാളി ദിനാഘോഷം നടന്നു. കെപിഎംഎസിന്റെ ആഭിമുഖ്യത്തിലാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ മഹാത്മാ അയ്യന്‍കാളിയുടെ 155-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ കൊഴുപ്പേകി. ആയിരങ്ങളാണ് ആഘോഷ പരിപാടികളില്‍ പങ്കെടുത്തത്. കെപിഎംഎസ്സ് അരൂര്‍ യൂണിയന്റെ നേത്യത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.
എരമല്ലൂര്‍ പറക്കുന്നം ശാഖ യിലെ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്ച്ചക്കു ശേഷം ആരംഭിച്ച ബൈക്ക് റാലി കെപിഎംഎസ്സ് സംസ്ഥാന കമറ്റി അംഗം സി.എ പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. റാലിക്ക് യൂണിയന് പ്രസിഡന്റ് പി.സി മണി നേതൃത്വം നല്കി. യൂണിയന് സെക്രട്ടറി തമ്പി ,ഖജാന്‍ജി സോമന്, മുന്‍ യൂണിയന് സെക്രട്ടറി സുനി തുടങ്ങിയവര്‍ പങ്കെടുത്തു.
റാലി അരൂരിലെ വിവിധ പ്രദേശങ്ങില്‍ പര്യടനം നടത്തി ആഞ്ഞിലിക്കാട് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: