ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമായിരിക്കെ മുഖ്യമന്ത്രി പളനിസ്വാമി ഇന്നലെ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ 111 എംഎല്‍എമാര്‍ പങ്കെടുത്തു.
ഫിഷറീസ് മന്ത്രിയും എഐഎഡിഎംകെ മുതിര്‍ന്ന നേതാവുമായ ഡി. ജയകുമാറാണ് യോഗത്തില്‍ 111 എംഎല്‍എമാര്‍ പങ്കെടുത്തകാര്യം പത്രലേഖകരോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് എല്ലാസഹകരണവും നല്‍കുമെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ദിനകരന് വിഭാഗത്തിലെ ഒമ്പത് എംഎല്‍എമാര്‍ ഫോണിലൂടെ മുഖ്യമന്ത്രിയെ പിന്തുണ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ആഗസ്റ്റ് 28ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 75 എംഎല്എമാര്മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇനി വെറും ആറ് എംഎല്‍എമാരുടെ കുറവേയുള്ളു. കേവല ഭൂരിപക്ഷത്തിന് 117 എംഎല്‍എമാരാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: