കൊല്‍ക്കത്ത: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത് പ്രസംഗിച്ചേക്കുമെന്ന് കരുതുന്ന പരിപാടിയുടെ ബുക്കിങ് കൊല്‍ക്കത്ത ആഡിറ്റോറിയം റദ്ദാക്കി. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സര്‍ക്കാരിന് കീഴിലുള്ള മഹാജതി സദനില്‍ സംഘടിപ്പിച്ചിരിക്കുന്ന സിസ്റ്റര്‍ നിവേദിത അനുസ്മരണ ചടങ്ങിന്റെ ബുക്കിങാണ് റദ്ദാക്കിയത്. ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ കേഷരിനാഥ് ത്രിപാഠിയുള്പ്പടെയുള്ളവര് പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചാണ് സര്‍സംഘചാലകിന്റെ പ്രസംഗം.
ജൂലൈയില്‍ തന്നെ ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ ഓഗസ്റ്റ് 31 ന് പല കാരണങ്ങള്‍ നിരത്തി ബുക്കിങ് റദ്ദാക്കിയതായി ആഡിറ്റോറിയം അധികൃതര്‍ അറിയിക്കുകയായിരുന്നു. പോലീസില്‍ നിന്ന് നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) വേണമെന്നാണ് അവസാനമായി ആഡിറ്റേറിയം അധികൃതര്‍ ആവശ്യപ്പെട്ടത്. എന്‍ഒസി കിട്ടില്ലെങ്കിലും പോലീസിനെ പലവിധേനയും സമീപിച്ചു. അതിനിടെ സപ്തംബര്‍ ഒന്നിന് ആഡിറ്റോറിയത്തിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ബുക്കിങ് റദ്ദാക്കുകയാണെന്ന് അധികൃതര്‍ വിളിച്ചറിയിക്കുകയായിരുന്നെന്ന് സിസ്റ്റര്‍ നിവേദിത മിഷന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി റണ്തിദേബ് സെന്‍ഗുപ്ത വ്യക്തമാക്കി. മറ്റൊരു ആഡിറ്റോറിയം തരപ്പെടുത്താനുള്ള ശ്രമത്തിലാണ് ട്രസ്റ്റ് അധികൃതര്‍. പരിപാടിയുമായി മുമ്പോട്ട് പോകുമെന്നും പരിപാടിക്കുള്ള പുതിയ സ്ഥലം കണ്ടെത്തിയ ശേഷം സര്സംഘചാലകിനേയും ഗവര്‍ണറേയും അറിയിക്കുമെന്നും സെന്‍ഗുപ്ത വ്യക്തമാക്കി.
ഇതാദ്യമായല്ല സര്‍സംഘചാലകിന്റെ പരിപാടി തടസ്സപ്പെടുത്താനുള്ള ശ്രമം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിന് മുമ്പ് ഭാഗവത് ജിയുടെ റാലിക്ക് കൊല്‍ക്കത്ത പോലീസ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: