കാവാലം: കാവാലം സൂര്യയുവജനക്ഷേമ കേന്ദ്രത്തിന്റെ 22-ാം വാര്‍ഷികാഘോഷവും ഓണോത്സവവും നാല്, അഞ്ച്, ആറ് തീയതികളില്‍ നടക്കും. നാലിന് രാവിലെ പത്തിന് പതാക ഉയര്‍ത്തല്‍, വൈകിട്ട് ആറിന് സ്നേഹദീപം തെളിക്കല്‍. അഞ്ചിന് രാവിലെ 9.30ന് പൂവിടല്‍ മത്സരം, വിവിധ കായികമത്സരങ്ങള്‍, വൈകിട്ട് രക്തദാനസേനാ പ്രവര്‍ത്തകര്‍ക്ക് ആദരം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.കെ അശോകന് ഉദ്ഘാടനം ചെയ്യും. കാവാലം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രമേശ് അധ്യക്ഷത വഹിക്കും. രാത്രി 8.30ന് ഡാന്‍സ് മ്യൂസിക് ഷോ. ആറിന് രാവിലെ പത്ത് മുതല്‍ കലാമത്സരങ്ങള്‍, ഉച്ചയ്ക്ക് രണ്ടിന് ചൂണ്ടയിടല്‍ മത്സരം, തുടര്‍ന്ന് കൗതുക മത്സരങ്ങള്‍, വൈകിട്ട് 6.30ന് പുലികളി, 7.30 മുതല്‍ കൊച്ചിന് സ്റ്റേജ് ഇന്ത്യയുടെ കോമഡി മെഗാഷോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: