ജി.എസ്.ടി. നടപ്പാകുമ്പോള്‍ പലചരക്ക് സാധനങ്ങളുടേതടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയേണ്ടതായിരുന്നു. എന്നാല്‍ വിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധനകള്‍ ഇനിയും ആരംഭിക്കാത്തതിനാല്‍ ജിഎസ്ടിയുടെ പ്രയോജനം ഉപഭോക്താകള്‍ക്ക് ലഭിച്ചിട്ടില്ല. പരിപ്പ്, കടല, ഉഴുന്ന്, മുതിര, മല്ലി, മുളക് എന്നിവയുടെ വിലയില്‍ പൊതു വിപണിയില്‍ ഒരാഴ്ച്ചക്കിടെ മൂന്നു മുതല്‍ അഞ്ചുരൂപയുടെ വര്‍ധനവാണ് ഉണ്ടായത്. പഞ്ചസാര, കടല, ചെറുപയര്‍, ജീരകം തുടങ്ങിയവയുടെ വിലയില്‍ നേരിയ വര്‍ധനവും രേഖപ്പെടുത്തി. ഉല്പാദനത്തിലെ കുറവാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. ഓണമടുക്കുന്നതോടെ പലചരക്ക് സാധനങ്ങളുടെ വില ഇനിയും ഉയരാനാണ് സാധ്യത. ദിവസേന ആവശ്യമുള്ള സാധനങ്ങളെയും വിലകയറ്റം ബാധിക്കുന്നുണ്ട്. ഏത്തയ്ക്കാ മൊത്ത വില – 60; ചില്ലറ വില 75 വരെ, ഞാലി പൂവന് പഴം മൊത്തവില 85; ചില്ലറ വില 100 രൂപ, ഉപ്പേരി വില -340 രൂപ. തമിഴ്നാട്ടില്‍ നിന്നുള്ള ഏത്തയ്ക്കാ ഇറക്കുമതിയില്‍ കുറവ് വന്നിട്ടുണ്ട്്. അതിനാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഏത്തയ്ക്കായ്ക്ക് വന്‍ ഡിമാന്റാണ്. അതോടൊപ്പം വിലയിലും വര്‍ധനവ് ഉണ്ടാകുന്നു. ഏത്തക്കായുടേയും വെളിച്ചെണ്ണയുടേയും വിലവര്‍ദ്ധിച്ചതാണ് ഉപ്പേരിവില കൂടുന്നതിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
ഓണക്കാലത്ത് മലയാളിക്ക് ഒഴിച്ച് കൂടാനാവാത്ത പൂക്കളുടെ വിലയിലെ വര്‍ധനവും ഓരോ ദിവസവും ഇരട്ടിയെന്ന നിലക്കാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ പതിവ് പോലെ നോര്‍ത്ത്, സൗത്ത് റെയില്‍വെ സ് റ്റേഷനുകള്‍ക്ക് സമീപമാണ് വ്യാപാരം നടത്തുന്നത്. ഭംഗിയില്‍ നിരത്തിവച്ചിരിക്കുന്ന വിവിധ വര്‍ണത്തിലുള്ള പൂക്കള്‍ കാണുമ്പോള്‍ വില നോക്കാതെ ആളുകള്‍ വാങ്ങിക്കൊണ്ടുപോകുന്ന കാഴ്ചയാണ്. ഓണം അടുക്കുന്തോറും വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൂക്കളമിടാനുള്ള ജമന്തിയും ബന്ധിയും മുതല്‍ സ്ത്രീകള്‍ തലയില്‍ ചൂടാന്‍ വാങ്ങുന്ന മുല്ലപ്പൂവിനുള്പ്പെടെ വലിയ വിലയാണ്. മുല്ലപ്പൂ സ്റ്റോക്ക് തീര്‍ന്ന് പലപ്പോഴും ആവശ്യക്കാര്‍ക്ക് നല്കാന് കഴിയാത്ത സാഹചര്യം വരെയുണ്ടാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ആവശ്യക്കാരേറിയതോടെയാണ് വില വര്‍ധനവ് രൂക്ഷമായത്. ബെംഗളുരു, ഡിണ്ടിഗല്‍, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്.
രണ്ട് ദിവസം മുമ്പ് 150 രൂപയായിരുന്ന ബന്തി പൂവിന് ശനിയാഴ്ച വില 200ലെത്തി. റോസപ്പൂവിന് റെക്കോര്‍ഡ് വിലക്കയറ്റമാണ്. 100 മുതല്‍ 150 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റോസിന് വില. എന്നാല്‍ ഇപ്പോള്‍ ഒരു കിലോക്ക് 400 രൂപ കടന്നു. താമരയെയും വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്. ഒരെണ്ണത്തിന് 15,20 നിരക്കുകളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 30 രൂപയാണ് വില. മറ്റുപൂക്കള്ക്കും കാര്യമായ വില വര്‍ധനവുണ്ട്. വെള്ള ജമന്തിക്ക് 400, മഞ്ഞഫ 200, വാടാമല്ലിഫ200, കോല് ജമന്തിഫ 300 ആസ്ട്രിന്ഫ400, കോഴി ചൂട്ടഫ 300, എവര്‍ഗ്രീന്‍ കെട്ടിന് 100 എന്നിങ്ങനെയാണ് പൂക്കളുടെ വില. ജമന്തി, ബന്ധി, വാടാമല്ലി എന്നിവയാണ് വിപണിയിലെ താരങ്ങള്‍. തുമ്പ, താമര, അരളി തുടങ്ങിയ പൂക്കള്‍ക്കും ആവശ്യക്കാരേറെയാണ്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി വൈകിയും കൊച്ചിയില്‍ പൂവിപണി സജീവമാണ്. ഒരു ദിവസം ടണ്‍ കണക്കിനു കിലോ പൂക്കളാണ് കൊച്ചിയിലെത്തുന്നത്. ഇതു മുഴുവന്‍ വിറ്റഴിക്കപ്പെടുന്നുമുണ്ടെന്നുമുണ്ട്. അത്തം എത്തുന്നതിനു മുന്‍പേ കൊച്ചിയുടെ മുക്കും മൂലയും വിവിധ വര്‍ണങ്ങളിലുള്ള ഓണ പൂക്കള്‍ അലങ്കരിച്ചു തുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: