ഏറ്റുമാനൂര്‍: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഓണാഘോഷം ഏറ്റുമാനൂര്‍ തെള്ളകം അമ്മവീട്ടിലെ കുട്ടികള്‍ക്കൊപ്പം നടന്നു. ഏറ്റുമാനൂര്‍ സി.ഐ .എം.ജെ. മാര്‍ട്ടിന്‍, എസ്.ഐ കെ.ആര്‍.പ്രശാന്ത് കുമാര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
നേഴ്‌സറി മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന ആണ്‍കുട്ടികള്‍ ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെ പോലീസിനോടപ്പം ഇരുന്ന് ഓണസദ്യ ഉണ്ടത് വേറിട്ടൊരു അനുഭവമായിരുന്നു, ഏറ്റുമാനൂര്‍ റീജിണല്‍ റസിഡന്റസ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: