കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തി. ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലില്‍ വൈകിട്ട് നാലോടെയായിരുന്നു കൂടിക്കാഴ്ച. സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയും കാവ്യയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.
അറസ്റ്റിന് ശേഷം ആദ്യമായാണ് ദിലീപ് മകളെയും ഭാര്യയെയും കാണുന്നത്. നേരത്തെ അമ്മയും സഹോദരന്‍ അനൂപും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
















