ചണ്ഡീഗഡ്; മാനഭംഗക്കേസില്‍ ഗുര്‍മീത് രാം റഹീം സിങ്ങിനെ ശിക്ഷിച്ചതിനെത്തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട അനുയായികള്‍ക്കെതിരെ പോലീസ് ആയിരം റൗണ്ട് വെടിവച്ചു. വെടിവയ്പ്പില്‍ അക്രമികളായ 32 പേരാണ് കൊല്ലപ്പെട്ടത്. അങ്ങനെ മണിക്കൂറുകള്‍ക്കുള്ളിലാണ് ഹരിയാനയിലെ ഖട്ടാര്‍ സര്‍ക്കാര്‍ കലാപം അടിച്ചമര്‍ത്തിയത്.
ആഗസ്റ്റ് 25ന് നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അക്രമകാരികളെല്ലാം വെടിയേറ്റു തന്നെയാണ് മരിച്ചത്. മിക്കവര്‍ക്കും തലയ്ക്കോ നെഞ്ചത്തോ ആണ് വെടിയേറ്റത്. പരിക്കേറ്റ 267 പേരില്‍ മിക്കവര്‍ക്കും വെടിയേറ്റിട്ടുണ്ട്.ഹരിയാന പോലീസും അര്‍ദ്ധ സൈനികരും വെടിവയ്പ്പിനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: