ശ്രീനഗര്‍; കരസേനയിലെ ലഫ്. കേണല്‍ ഉമര്‍ ഫയാസിനെ വധിച്ച കൊടും ഭീകരന്‍ ഇഷ്ഫാഖ് പാദ്ദറിനെ സൈന്യം കൊന്നു. കുല്‍ഗാമിലെ തന്ത്രിപ്പുര ഗ്രാമത്തില്‍ വച്ചാണ് സൈന്യം ലഷ്‌ക്കര്‍ ഭീകരനോട് പ്രതികാരം വീട്ടിയത്.
ഭീകരര്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് രാഷ്‌ട്രീയ റൈഫിള്‍സിലെ 72 സൈനികരും പ്രത്യേക സേനയും ചേര്‍ന്ന് ഇവിടം വളയുകയായിരുന്നു. തുടര്‍ന്ന് കനത്ത ഏറ്റുമുട്ടലായി. ഏറെനേരം നീണ്ട വെടിവയ്‌പ്പുകള്‍ക്കു ശേഷം വെടിയുണ്ടയേറ്റ് അരിപ്പപോലായ ഭീകരന്റെ മൃതദേഹം സൈന്യം കണ്ടെത്തുകയായിരുന്നു.
സൈനികോദ്യോഗസ്ഥനായി ജോലി ലഭിച്ച ശേഷം ആദ്യമായി അവധിക്ക് നാട്ടിലെത്തിയ ലഫ്. കേണല്‍ ഉമര്‍ ഫയാസിനെ ലഷ്‌ക്കര്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു. ബത്പുരയിലെ ഒരു വിവാഹ വീട്ടില്‍ നിന്ന് ഭീകരര്‍ തട്ടിയെടുത്ത 22 വയസുള്ള ഫയാസിന്റെ മൃതദേഹം മെയ് 10ന് ഷോപ്പിനാനിലാണ് കണ്ടെത്തിയിത്.
















