Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണത്തെ ഇസ്ലാമികവും വൈദേശികവും ആക്കാന്‍ മനോരമയുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 12:15 am IST
in Kerala

കൊച്ചി: കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ ഇസ്ലാമിക വഴിയിലേക്ക് ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കാന്‍ മലയാള മനോരമയുടെ നീക്കം. മഹോദയപുരം അഥവാ കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്ന ചേര സാമ്രാജ്യത്തിലെ അവസാന രാജാവ് ചേരമാന്‍ രാമവര്‍മ എന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മെക്കയിലേക്ക് പോയ ദിവസമാണ് ഓണമെന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ചേരമാന്‍ പെരുമാളിന്റെ മതംമാറ്റവും മക്കായാത്രയുമാണ് കൊല്ലവര്‍ഷംരംഭം എന്നു കൂടി എഴുതി വെയ്‌ക്കുന്നതോടെ മനോരമ ഓണത്തിന്റെ കാര്യത്തില്‍ വികൃത ചരിത്രമെഴുതുകയായിരുന്നു.

വിദ്യാര്‍ഥികള്‍ക്കുള്ള പഠിപ്പുര പംക്തിയാണ് ഓണത്തിന്റെ ചരിത്രത്തെ ഇത്തരത്തില്‍ വികലമാക്കിയത് എന്നതാണ് കൂടുതല്‍ ഗൗരവകരം.

കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തെ തകര്‍ക്കുന്ന വിധത്തിലാണ് ഓണത്തിന്റെ ചരിത്രത്തെ മനോരമ അവതരിപ്പിച്ചത്. കുഞ്ഞുമനസ്സുകളിലേക്ക് മതംമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചരിത്രം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും.

സര്‍വശക്തനും ദേവന്മാരെപ്പോലും അതിശയിപ്പിച്ചവനുമായ മഹാബലി എന്ന ചക്രവര്‍ത്തിയുടെ മഹത്തായ ത്യാഗത്തിന്റെ ചിരപരിചിതമായ ചരിത്രത്തെയാണ് മനോരമ വികൃതമാക്കിയത്.

ഓണം കേരളീയമല്ലെന്നു കൂടി പറഞ്ഞുവെയ്‌ക്കുന്നു മനോരമ. ഈ ആഘോഷം വിദേശത്തു നിന്ന് എത്തിയതാണെന്നും പറയപ്പെടുന്നു എന്ന തരത്തിലാണ് ലേഖനം.

യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട സംസ്‌കാരത്തിലേക്കും ഓണത്തെ വലിച്ചിഴക്കുന്നു മനോരമ. ഓഗസ്സ്റ്റ് 28ന് പഠിപ്പുരയില്‍ കഥയിലെ ഓണം എന്ന ശീര്‍ഷകത്തില്‍ സി.ആര്‍. രവി നമ്പ്യാര്‍ തയ്യാറാക്കിയ ലേഖനത്തിലാണ് ഈ ദുര്‍വ്യാഖ്യാനം.

ഈ റിപ്പോര്‍ട്ടു വായിച്ച് മനോരമയുടെ ഓഫീസിലേക്കു ഒരു വായനക്കാരന്‍ ഫോണ്‍ ചെയ്തതിന്റെ ശബ്ദരേഖ വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്.സര്‍ക്കാരിന്റെ സര്‍വവിജ്ഞാനകോശം, മലബാര്‍മാന്വല്‍, ഡിസി ബുക്‌സിന്റെ ആചാരാനുഷ്ടാനകോശം തുടങ്ങിയവ റഫര്‍ ചെയ്തു തയാറാക്കിയത് എന്ന വിശദീകരണമാണ് ലഭിച്ചത്.

പൊതു ധാരണയില്‍ നിന്നു മാറി ചേരമാന്‍ പെരുമാളിന്റെ മതമാറ്റ ചരിത്രവുമായി ബന്ധപ്പെടുത്തി ഓണത്തെ അവതരിപ്പിച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് ആരോപണമുയരുന്നത്. ചക്രവര്‍ത്തി പോലും ഇസ്ലാം മതം സ്വീകരിച്ചിരുന്നു എന്ന തരത്തില്‍ കാലങ്ങളായി പ്രചരിപ്പിക്കുന്ന ചരിത്രം മനോരമ ഏറ്റെടുത്തതിന്റെ പിന്നിലെ ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്.

പൊതുവായി അംഗീകരിച്ച ചരിത്രത്തില്‍ നിന്ന് ഇസ്ലാമിക വ്യാഖ്യാനത്തിന്റെ പാതയിലേക്ക് ഓണത്തെയും നയിക്കാനുള്ള നീക്കമെന്ന നിലയ്‌ക്കാണ് മനോരമയുടെ ശ്രമത്തെ കാണേണ്ടത് എന്ന അഭിപ്രായവും ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

Kerala

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.