ന്യൂദല്‍ഹി: മന്ത്രിസഭാ പുനഃസംഘടന നാളെയെന്ന് സൂചന. രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രപതി ഭവനെ അറിയിച്ചെന്നും നാല് മന്ത്രിമാര്‍ രാജിവെച്ചെന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് പ്രതാപ് റൂഡിയും സഞ്ജീവ് ബല്യാനും രാജി സ്ഥിരീകരിച്ചു. ജെഡിയു, എഐഎഡിഎംകെ പാര്‍ട്ടികള്‍ മന്ത്രിസഭയിലെത്തിയേക്കും. മോദി മന്ത്രിസഭയുടെ മൂന്നാമത്തെ പുനഃസംഘടനയാണിത്.
സഞ്ജീവ് ബല്യാനും രാജീവ് പ്രതാപ് റൂഡിക്കും പാര്‍ട്ടിയില്‍ ഉയര്‍ന്ന ചുമതലകള്‍ നല്‍കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും മന്ത്രിമാരുണ്ടാകും. മുഴുവന്‍ സീറ്റുകളും തൂത്തുവാരിയ രാജസ്ഥാന് ഇതുവരെ കേന്ദ്രമന്ത്രിയെ ലഭിച്ചിട്ടില്ല.
















