ന്യൂദല്‍ഹി: ഒരുകോടി രൂപ വരുന്ന 14000 വസ്തുവകകള്‍ ആദായനിതുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. ഭൂ ഉടമകള്‍ അദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ഇതിനുപുറമേ 9.72 ലക്ഷം പേരുടെ 13.33 ലക്ഷം അക്കൗണ്ടുകളിലായുള്ള 2.89 ലക്ഷം കോടിരൂപയുടെ നിക്ഷേപവും നിരീക്ഷണത്തിലാണ്. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ ഈ നീക്കം.
‘ഓപ്പറേഷന്‍ ക്ലീന്‍ മണി’ പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെയാണ് നടപടി കര്‍ശനമാക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ച വ്യക്തികളുടെ വിവരങ്ങള്‍ പരിശോധിക്കാനായി ജനുവരി 31-നാണ് ‘ഓപ്പറേഷന്‍ ക്ലീന്‍ മണി’ തുടങ്ങിയത്. സംശയകരമായി തോന്നിയ 18 ലക്ഷം നികുതിദായകരെ ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
















