തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ ജയ് ഹിന്ദ് ചാനലിന്റെയും ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡിന്റെയും ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജയ് ഹിന്ദ് ടിവിയിലെ ജീവനക്കാരുടെ ഡൈനിംഗ് റൂമിനും ഏഷ്യാനെറ്റ് ബ്രോഡ് ബാന്റ് ലിമിറ്റഡിന്റെ ഇന്റര്‍നെറ്റ് സര്‍വീസുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന റൂമിലുമാണു തീപിടിച്ചത്.
ശ്രീപത്മനാഭ സ്വാമി ക്ഷേതത്തിന്റെ ഭാഗമായ സുരക്ഷാ മേഖലയിലാണ് തീപിടിത്തമുണ്ടായത്. പുക കണ്ട ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അഗ്നിശമനസേനയെ അറിയിച്ചു. ചെങ്കല്‍ച്ചൂള, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും, ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്ന് ജയ്ഹിന്ദിന്റെ ഡൈനിങ് റൂമിലേക്ക് തീ വ്യാപിച്ചു.
കമ്പ്യൂട്ടറുകള്‍, യു.പി.എസ് സിസ്റ്റം, ബാറ്ററികള്‍, മോഡം തുടങ്ങി ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: