തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തെരഞ്ഞെടുപ്പ് കാലത്ത് മദ്യമാഫിയയില്‍ നിന്നും കൈപ്പറ്റിയ കോടികളുടെ പ്രത്യുപകാരമാണ് സര്‍ക്കാര്‍ നടപടിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ് ബാറുകള്‍ക്കാണ് ദൂരപരിധി കുറച്ചതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പില്‍ക്കാലത്ത് ത്രീസ്റ്റാര്‍ ബാറുകള്‍ക്കടക്കം ഈ ദൂരപരധി ബാധകമാക്കാനുള്ള ഗൂഢശ്രമമാണ് ഈ തിരുമാനത്തിന് പിന്നില്‍. ടൂറിസത്തിന് വേണ്ടിയാണ് ദൂരപരിധി കുറക്കുന്നതെന്ന എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന തമാശയാണ്.
ടൂറിസ്റ്റുകള്‍ക്ക് വേണ്ടി വിദ്യാലയങ്ങളുടെ വാതിലില്‍ തന്നെ ബാറുകള്‍ തുറക്കണോ? ഇങ്ങനെപോയാല്‍ മദ്യമുതലാളിമാരോടുള്ള വിധേയത്വം പ്രഖ്യാപിക്കാന്‍ ഇനി ആരാധനാലയങ്ങളും വിദ്യാലയങ്ങളും ബാര്‍ അറ്റാച്ചഡ് ആക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചാലും അത്ഭുതപ്പെടാനില്ലന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
















