പെരുവ: പെരുവ മാര്‍ക്കറ്റിന് പിന്നില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ചീഞ്ഞഴുകി മാര്‍ക്കറ്റിനുള്ളിലൂടെ ഒഴുകുന്നത് വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ദൂരിതമാകുന്നു. മത്സ്യ മാര്‍ക്കറ്റിനും പച്ചക്കറി മാര്‍ക്കറ്റിനും ഇടയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മാര്‍ക്കറ്റിലെ മാലിന്യമാണ് ചീഞ്ഞു അഴുകി വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലൂടെ ഒഴുകുന്നത്. ഇതുമൂലം മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങനെത്തുന്നര്‍ മലിനവെള്ളത്തില്‍ ചവിട്ടി വേണം സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കേണ്ടത്. ചീഞ്ഞഴുകിയ മാലിന്യത്തിന്റെ ദുര്‍ഗദ്ധം മൂലം വ്യാപാരികള്‍ വല്ലാതെ വലയുകയാണ്. പഞ്ചായത്തില്‍ നിന്നും ക്ലോറിന്‍ കൊണ്ടു വന്ന് ഇട്ടതല്ലാതെ മറ്റരു നടപടിയും ഉണ്ടായില്ല. കൂടാതെ മാലിന്യം ചീഞ്ഞഴുകിയ വെള്ളം മാര്‍ക്കറ്റിനുള്ളിലൂടെ ഒഴുകി പ്രധാന വഴിയായ പെരുവ-കടുത്തുരുത്തി റോഡിലേക്ക് ഒഴുകുന്നുണ്ട്. ഇത് വാഹനങ്ങള്‍ പോകുമ്പോള്‍ തെറിച്ച് കാല്‍ നടയാത്രക്കാരുടെ ദേഹത്ത് വീഴുന്നത് പതിവാകുന്നു.
















