പാട്‌ന: പതിനാറുകാരനെ വെടിച്ചുകൊന്ന കേസില്‍ ജനതാദള്‍(യു) നേതാവ് മനോരമാ ദേവിയുടെ മകന്‍ റോക്കി യാദവ് കുറ്റക്കാരനാണെന്ന് ഗയ കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം ആറിന് വിധിക്കും. തന്റെ വാഹനത്തെ മറികടന്ന പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥി ആദിത്യ സച്ച്‌ദേവിനെ വാക്ക് തര്‍ക്കത്തിനൊടുവില്‍ റോക്കി വെടിവച്ചുകൊന്നുവെന്നാണ് കേസ്.
2016 മെയിലായിരുന്നു സംഭവം. കേസില്‍ റോക്കിയുടെ അച്ഛന്‍ ബിന്ദി യാദവ്, ഇയാളുടെ ബോഡി ഗാര്‍ഡ് രാജേഷ് കുമാര്‍, റോക്കിയുടെ മകന്‍ തേനി യാദവ് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അമ്മ മനോരമ ബീഹാര്‍ ലെജിസ്ലേറ്റീവ് കൗസില്‍ അംഗമാണ്.
















