തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ കിടന്നുറങ്ങിയവരെ സുരക്ഷാ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കെഎസ്ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം.
സുരക്ഷ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും എംഡി വ്യക്തമാക്കി.
















