തിരുവനന്തപുരം: പൊതുപരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.എം. സുധീരന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞത്.
















