തിരുവനന്തപുരം: കഞ്ചാവ് കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കു കൈയില്‍ കുത്തേറ്റു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി പ്രവീണിനാണു കുത്തേറ്റത്. ഓട്ടോ മോഹനന് എന്നറിയപ്പെടുന്ന മോഹന്‍ദാസാണു പ്രവീണിനെ കുത്തിയത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെ തിരുവനന്തപുരം മേനംകുളത്താണ് സംഭവം. ഒന്നര കിലോ കഞ്ചാവുമായി പോയ വാഹനം പിടിക്കാന്‍ ശ്രമിക്കവെ ആയിരുന്നു ആക്രമണം. വാഹനം തടഞ്ഞ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മോഹന്‍ദാസ് കത്തി വീശി. ഇതു തടയാന്‍ ശ്രമിച്ച പ്രവീണിന്റെ കൈയില്‍ കുത്തേല്‍ക്കുകയായിരുന്നു.
















