അഖിലയുടെ വീട്ടിലെത്തിയ സംഘം
വൈക്കം: മതം മാറ്റി വിവാഹം കഴിച്ച അഖിലയുടെ വീട്ടില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്‌മയുടെ പേരില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം. ഓണസമ്മാനം നല്‍കാനെന്ന വ്യാജേന വീട്ടില്‍ കയറി അഖിലയുടെ അച്ഛനെ വധിക്കുമെന്ന് ഭീഷണി മുഴക്കി. വിവിധ ജില്ലകളില്‍ നിന്നെത്തിയ ആറ് യുവതികളേയും, ഇവരില്‍ ഒരാളുടെ ഭര്‍ത്താവിനെയും പോലീസ് പിടികൂടി.
ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഇവര്‍ അഖിലയുടെ വീടിനു മുന്നില്‍ എത്തിയത്. ഹാദിയായെ കാണമെന്ന് ആവശ്യപ്പെട്ടു ബഹളം വെച്ചു. ഇത് ഹാദിയായുടെ വീടല്ലെന്നും അഖിലയുടെ വീടാമെന്നും അച്ഛന്‍ അശോകന്‍ ഇവരോട് പറഞ്ഞപ്പോള്‍ നിന്നെ കൊന്നിട്ടാണെങ്കിലും ഹാദിയായെ ഞങ്ങള്‍ കൊണ്ടു പോകുമെന്ന് പറഞ്ഞ് ഇവര്‍ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഇവരെ തള്ളിപ്പുറത്താക്കി.
തുടര്‍ന്നു ഇവര്‍ റോഡില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചു.
സര്‍ക്കിള്‍ ഇന്‍പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി ഇവരെ സ്‌റ്റേഷനില്‍ എത്തിച്ചു. അഖിലയുടെ പിതാവ് അശോകന്‍ വൈക്കം ഡിവൈഎസ്പിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി.
അനുഷാ പോള്‍ (കൊച്ചി),അമു തോമസ് (തൃപ്പൂണിത്തുറ),മൃദുല (കാക്കനാട്),ഭൂമിക(തിരുവനന്തപുരം), അജിന(കോഴിക്കോട്), സബിന (ആലുവ),സബിനയുടെ ഭര്‍ത്താവ് മുണ്ടക്കയം സ്വദേശി ഫയസല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇവരില്‍ ചിലര്‍ വിവാദമായ ചുബന സമരത്തില്‍ പങ്കെടുത്തിട്ടുള്ളവരാണെന്ന് സൂചനയുണ്ട്. ഇവരോടൊപ്പം ഒരു ചാനല്‍സംഘവുമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ എന്‍ഐഎ യും അന്വേഷണം ആരംഭിച്ചു.
















