മലമ്പുഴ: കോഴ വാങ്ങി വയല്‍ നികാത്താന്‍ ശ്രമിച്ച സിപിഐ നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി. സിപിഐ പാലക്കാട് ജില്ലാ കൗണ്‍സില്‍ അംഗം സുന്ദരനാണ് കോഴ വാങ്ങി വയല്‍ നികത്താനുള്ള ശ്രമം നടത്തുന്നത്.
ഒരാഴ്ചയ്‌ക്കുള്ളില്‍ പത്ത് സെന്റ് നില നികത്താം എന്ന വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപയാണ് സുന്ദരന്‍ കോഴ ചോദിച്ചത്. ഇടപാട് ഉറപ്പിച്ച് 5000 രൂപ നേതാവ് കൈപ്പറ്റുകയും ചെയ്തു.
പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് നില നികത്താനായി സിപിഐ നേതാവ് കോഴ വാങ്ങുന്നത്. റവന്യൂ, കൃഷി വകുപ്പുകളെ സ്വാധീനിച്ച് അനുമതി നേടിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.
















