ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കണിയാര്‍ വയലിനുത്ത് സ്വാമിമെട്ടയിലെ വളവും വൈദ്യുതത്തൂണും അപകടങ്ങള്‍ക്ക് കാരണമാകുന്നു. രണ്ടുഘട്ടമായി 15 കോടിയോളം രൂപ മുടക്കി സംസ്ഥാനപാത വികസിപ്പിച്ചിരുന്നു. എന്നിട്ടും സ്വാമിമെട്ടയിലെ അപകടവളവ് ഇല്ലാതാക്കാന്‍ ശ്രമം ഉണ്ടായില്ല. നിത്യേന നിരവധി ചരക്കുലോറികളും നാല്പതോളം ബസ്സുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.
ഇരുവശങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാന്‍ കഴിയാത്ത വിധമാണ് ഇവിടത്തെ വളവുകള്‍. റോഡിന്റെ വശങ്ങളില്‍ കാട് വളര്‍ന്നതും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നാട്ടുകാര്‍ കെഎസ്ടിപിയെയും പൊതുമരാമത്ത് വകുപ്പധികൃതരെയും പലതവണ വിവരമറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
















