തലശേരി: താരകേന്ദ്രീകൃതമായ സിനിമാ സങ്കല്‍പത്തെ അടിമുടി ഉടച്ചുവാര്‍ത്താണ് നവസിനിമകള്‍ രൂപപ്പെടുന്നതെന്ന് ചലച്ചിത്ര അക്കാഡമി വൈസ്‌ചെയര്‍മാന്‍ വി.കെ.ജോസഫ്. ചലച്ചിത്ര അക്കാഡമി അവാര്‍ഡിന്റെ അനുബന്ധമായി ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നവസിനിമകള്‍ മലയാള സിനിമയെ നവീകരിക്കുമോ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയര്‍മാന്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
നല്ല സിനിമകള്‍ ആളുകള്‍ക്ക് മനസിലാകാത്ത ദുര്‍ഗ്രഹതയുള്ളതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ സങ്കടങ്ങളെയും സാമൂഹ്യപ്രശ്‌നങ്ങളെയും ഓര്‍മപ്പെടുത്തുന്നതാണ് നല്ല സിനിമകള്‍. സാധാരണമനുഷ്യരുടെ പൊള്ളുന്ന ജീവിതമാണ് നവസിനിമകളും അഭ്രപാളിയിലെത്തിക്കുന്നത്. എല്ലാകാലത്തും ചെറിയ ഗ്രൂപ്പുകളാണ് വലിയമാറ്റത്തിനെല്ലാം തിരികൊളുത്തിയത്.
ശത്രുക്കളെ പ്രഖ്യാപിച്ച് ഭീതിസൃഷ്ടിക്കുന്ന തമ്പുരാന്‍ സിനിമകളും അധോലോക ചിത്രങ്ങളുമല്ല നമ്മുക്കാവശ്യം. താരങ്ങളില്ലാത്ത നവസിനിമകളിലൂടെ മികച്ച ചലച്ചിത്ര അനുഭവമാണ് കാഴ്ചക്കാര്‍ക്ക് ലഭിക്കുന്നതെന്നും ഫിലിംസൊസൈറ്റികളാണ് നല്ല സിനിമകളെ എക്കാലവും നിലനിര്‍ത്തിയതെന്നും വി.കെ.ജോസഫ് പറഞ്ഞു. സെമിനാറില്‍ മഹേഷ്മംഗലാട്ട് മോഡറേറ്ററായിരുന്നു. ചലച്ചിത്ര നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍, സംവിധായകന്‍ ഷെറി, മനോജ്കാന, മധുജനാര്‍ദനന്‍, ജിനേഷ്‌കുമാര്‍ എരമം വിജയകുമാര്‍ബ്ലാത്തൂര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍കണ്‍വീനര്‍ പ്രദീപ്‌ചൊക്ലി സ്വാഗതം പറഞ്ഞു.
















