കോട്ടയം: കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കോടിമതയില്‍ നിന്ന് ഓണത്തിന് യാത്രാ ബോട്ട് സര്‍വീസ് തുടങ്ങും. കോടിമതയില്‍ നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്കാണ് ബോട്ട് ആദ്യം ഓടിത്തുടങ്ങുന്നത്. ബോട്ടുകളുടെ സഞ്ചാരത്തിന് തടസ്സമായി നിന്ന അഞ്ച് പാലങ്ങള്‍ ഉയര്‍ത്തിയതോടെയാണ് മുടങ്ങിയ സര്‍വീസിന് വീണ്ടും വഴി തുറന്നത്.എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 12 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. കെല്ലിനായിരുന്നു നിര്‍മാണ ചുമതല.
പതിനാറില്‍ചിറ, പാറോച്ചാല്‍, കാഞ്ഞിരം, ചുങ്കത്ത് ചുങ്കത്ത് മുപ്പത്, ചേരിക്കത്തറ എന്നീ പാലങ്ങളാണ് ഉയര്‍ത്തിയത്.പാലങ്ങള്‍ തകരാറിലായതിനാല്‍ കാഞ്ഞിരം വരെയായിരുന്നു ജലഗതാഗതം.പാലം നിര്‍മ്മാണങ്ങള്‍ക്കായി തടയണ സ്ഥാപിച്ചതും തടസ്സമായി. ഇതോടെ ബോട്ട് ചാലുകള്‍ക്കും വ്യക്തതയില്ലാതെയായി. പാലങ്ങള്‍ തുറന്നാലും ബോട്ട് ചാല്‍ ഇനിയും അടയാളപ്പെടുത്തേണ്ടി വരും. ഗ്രാമിന്‍ചിറ പാലം മുതല്‍ മലരിക്കല്‍ വരെ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.മറ്റൊരു പ്രധാന പ്രശ്‌നം പോളയാണ്. കോടിമതയിലും സമീപത്തും പോള ശല്യം രൂക്ഷമാണ്. ഈ പ്രശ്‌നം കൂടി പരിഹരിച്ചാല്‍ ജലഗതാഗതം സുഗമമാകും.
















