മലപ്പുറം: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ബിജുമേനോന്‍ പരുക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.
തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോന്‍ സഞ്ചരിച്ച കാറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാത്രി ഏറെ വൈകി ബിജുമേനോന്‍ മറ്റൊരു കാറില്‍ വീണ്ടും യാത്ര തിരിച്ചു.
















