കൊല്ലം: ചവറയില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്‌ക്കെതിരേ കരിങ്കൊടി പ്രതിഷേധം. ചവറ കെഎംഎംഎല്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ ഏഴിനായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് യുവജന സംഘടനയില്‍പ്പെട്ട എട്ടു പേരെ ചവറ പോലീസ് അറസ്റ്റു ചെയ്തു.
യൂത്ത് കോണ്‍ഗ്രസ്-ആര്‍വൈഎഫ് പ്രവര്‍ത്തകരായ അരുണ്‍ രാജ്, ലാലു, മനോജ്, റിനോഷ്, ജാക്‌സണ്‍, വിഷ്ണു, രതീഷ്, മുഹ്‌സിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
നീണ്ടകര ആശുപത്രിയിലെ കെട്ടിട ഉദ്ഘാടനത്തിന് മന്ത്രി വരുന്നുണ്ടെന്ന വിവരം മുന്‍കൂട്ടിയറിഞ്ഞ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെയെത്തി കരിങ്കൊടി വീശുകയായിരുന്നു.
















