ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തിനിടെ തകര്‍ന്ന മുസ്ലീം പള്ളികള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പണം മുടക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ പള്ളികള്‍ പുനര്‍നിര്‍മ്മിച്ചുനല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി തള്ളി.
നികുതിദായകരുടെ പണം ഉപയോഗിച്ച് പള്ളി നിര്‍മ്മിക്കാനാവില്ലെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി ശരിവച്ചു. ക്രമസമാധാനം പാലിക്കുന്നതില്‍ വീഴ്ച വന്നു എന്നാരോപിച്ച് പള്ളികളോ, ക്ഷേത്രങ്ങളോ, മറ്റ് ആരാധനാലയങ്ങളോ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
കലാപത്തിനിരയാവരുടെ പുനരധിവാസത്തിനായി നേരത്തേ തന്നെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതാണെന്നും അത് പര്യാപ്തമാണെന്നും സുപ്രീം കോടതി വിലയിരുത്തി.
















