ആലപ്പുഴ: കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ദക്ഷിണമേഖലാ അധ്യക്ഷന്‍ വെള്ളിയാകുളം പരമേശ്വരന്‍. ബിജെപി കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കിയ മാര്‍ത്താണ്ഡം കായല്‍ അനധികൃതമായി കൈയടക്കി മണ്ണിട്ടുനികത്തിയത് കോടീശ്വരനായ മന്ത്രിയുടെ അധാര്‍മ്മികതയാണെന്നും ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നത് അക്രമ രാഷ്‌ട്രീയത്തിലൂടെ അഴിമതി മറയ്‌ക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരും സിപിഎമ്മുമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അധ്യക്ഷനായി. പി.കെ. വാസുദേവന്‍, കെ.ജി. കര്‍ത്താ, ടി.കെ. അരവിന്ദാക്ഷന്‍, എം.ആര്‍. സജീവ്, മണിക്കുട്ടന്‍ ചേലേക്കാട്, കെ.ബി. ഷാജി, കെ.ആര്‍. മോഹന്‍ദാസ്, ശോഭനകുമാരി, കെ. ഉല്ലാസ്, വേണുഗോപാല്‍, സി. കൃഷ്ണമ്മ, സുദീപ് വി. നായര്‍, ടി.കെ. ജോസഫ്, വി.ജി. വര്‍ഗീസ്, ജി. മോഹനചന്ദ്രന്‍, പി.എന്‍. രാജുക്കുട്ടി, ബിന്ദു വിനയന്‍, എ.എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
















