Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷങ്ങള്‍ പാഴായി; ഒരുമുറം പോയിട്ട് ഒരു കൈക്കുമ്പിള്‍ പച്ചക്കറി പോലുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 11:37 pm IST
in Kerala

 

തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി നടപ്പിലാക്കിയ ഓണത്തിനൊരു മുറം പച്ചക്കറിയ്‌ക്കായി ചിലവഴിച്ച ലക്ഷങ്ങള്‍ പാഴായി. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു മുറം പോയിട്ട് ഒരു കൈക്കുമ്പിളില്‍ പോലും ലഭിക്കുന്ന പച്ചക്കറികള്‍ വിളവെടുക്കാനായില്ല. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുമ്പില്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനായി നട്ട പച്ചക്കറിത്തൈകള്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ കാടുകയറി നശിക്കുന്നു.

അഞ്ചിനം പച്ചക്കറികളെങ്കിലും ഓണത്തിന് സ്വന്തമായി ഉത്പാദിപ്പിച്ച് ഓണസദ്യക്കുളള വിഭവങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ ജൂലൈ 12ന് സെക്രട്ടേറിയറ്റ് വളപ്പിലെ ദര്‍ബാര്‍ ഹാള്‍ പരിസരത്ത് പദ്ധതിയുടെ ഉദ്ഘാടനവും കെങ്കേമമായി നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും പച്ചക്കറി വിത്തുകള്‍ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. ചകിരിയില്‍ തീര്‍ത്ത ചട്ടിയില്‍ തൈകള്‍ നട്ട് പുതിയ പരീക്ഷണവും ഉദ്ഘാടന മാമാങ്കത്തിലൂടെ നടത്തി.

ഈ പച്ചക്കറിത്തൈകളുടെ അവസ്ഥ ഇപ്പോള്‍ ദയനീയം. ദര്‍ബാര്‍ ഹാളിനു മുന്നിലെ പുല്‍ത്തകിടിയില്‍ നിന്ന് തൈകള്‍ സെക്രട്ടേറിയറ്റ് വളപ്പിലെ ചെടികള്‍ നടുന്ന ഭാഗത്തേക്ക് മാറ്റി. പുല്ല് പിടിച്ച് കാടുകയറി തൈകള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍. ഏതാണ്ട് നൂറോളം പച്ചക്കറിത്തൈകളാണ് ഉദ്ഘാടനത്തിനായി നട്ടത്. എഴുപത് രുപ വിലവരും ചകിരിച്ചട്ടിക്ക്. ഇവയെല്ലാം നശിച്ചു. പദ്ധതി നടപ്പിലാക്കിയതില്‍ താളപ്പിഴ സംഭവിച്ചു എന്ന് ഉദ്ഘാടന ദിവസം തന്നെ വിലയിരുത്തിയിരുന്നു. കാര്‍ഷികവിളവെടുപ്പില്‍ ഒരു കര്‍ഷകന്റെ പരിജ്ഞാനം പോലുമില്ലാതെയാണ് കൃഷിയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയവര്‍ പദ്ധതി നടപ്പിലാക്കാന്‍ ഇറങ്ങിപുറപ്പെട്ടത്.

വിത്ത് വിതച്ച് വിളവെടുക്കാന്‍ കുറഞ്ഞത് അറുപത് ദിവസമെങ്കിലും വേണം. ഓണത്തിന് അമ്പത് ദിവസത്തിന് മുമ്പാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. വീണ്ടും കൃഷി ഓഫീസുകള്‍ വഴി സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കിയപ്പോള്‍ രണ്ടാഴ്ച പിന്നിട്ടു. ചില കൃഷി ഓഫീസുകള്‍ പദ്ധതി നടപ്പിലാക്കിയിട്ടുമില്ല.

അറുപത്തിമൂന്നു ലക്ഷം വിത്ത് പായ്‌ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരു ലക്ഷത്തിലേറെ ഗ്രോ ബാഗുകള്‍ എന്നിവയാണ് ഒരു മുറം പദ്ധതിക്കായി വിതരണം ചെയ്തത്. ഇതലേയ്‌ക്കായി ചിലവഴിച്ചത് ലക്ഷങ്ങള്‍. പദ്ധതി പാളിയതോടെ ഓണമുണ്ണാന്‍ മുന്തിയ വിലയക്ക് ഒരുമുറം പച്ചക്കറികള്‍ വാങ്ങേണ്ട അവസ്ഥയിലാണ് കേരളീയര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.