Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസൂത്രിതം; പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും സത്യസരണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 10:17 pm IST
in Kerala

ഷെഫീന്‍ ജഹാന്‍, സൈനബ

ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയുടെ മതംമാറ്റം ആസൂത്രിതമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടും മഞ്ചേരിയിലെ സത്യസരണിയുമാണ് മതംമാറ്റത്തിന് പിന്നില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം നേതാവായ സൈനബയാണ് അഖിലയെ മതംമാറ്റാന്‍ മുന്‍കയ്യെടുത്തത്.

അഖിലയെ മതംമാറ്റിയ സൈനബ, പോപ്പുലര്‍ ഫ്രണ്ട്, സത്യസരണി എന്നീ കേന്ദ്രങ്ങളാണ് ആതിരയെയും മതംമാറ്റിയതെന്ന് എന്‍ഐഎ കണ്ടെത്തിയതായി ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ അസൂത്രിതമായ പ്രണയ മതംമാറ്റ ഭീകരത വ്യക്തമാക്കുന്നതാണ് എന്‍ഐഎ റിപ്പോര്‍ട്ട്.

ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ പ്രണയത്തിലൂടെ മതംമാറ്റി ഭീകരസംഘടനകളില്‍ ചേര്‍ക്കുന്നതായി പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണം ശരിവെക്കുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ആതിരയെയും അഖിലയെയും സൈനബ സത്യസരണിയിലെത്തിച്ച് മതംമാറ്റിയതെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതംമാറിയതെന്ന് ചൂണ്ടിക്കാട്ടി 2016 ജനവരിയില്‍ അഖില പിതാവ് അശോകന് നാല് കത്തുകള്‍ അയച്ചിരുന്നു. കത്തുകളില്‍ അഖിലയുടെ പേരുകള്‍ വ്യത്യസ്തമായാണ് എഴുതിയിരുന്നത്. മറ്റാരോ എഴുതിക്കൊടുത്ത കത്തുകളില്‍ അഖില ഒപ്പിടുകയായിരുന്നുവെന്ന് എന്‍ഐഎ പറയുന്നു. ആതിര കേസിലും സമാന സംഭവമുണ്ട്.

വുമണ്‍സ് ഫ്രണ്ടിന്റെ പ്രസിഡണ്ടായ സൈനബയ്‌ക്കൊപ്പമാണ് മതംമാറ്റത്തിന് ശേഷം അഖില താമസിച്ചിരുന്നത്. ഭര്‍ത്താവ് അലിയാറിന്റെയും സത്യസരണിയിലെ നടത്തിപ്പുകാരുടെയും സഹായത്തോടെ സൈനബയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫീന്‍ ജഹാനുമായി അഖിലയുടെ വിവാഹം നടത്തിയത്. അഖിലയുടെ മാതാപിതാക്കളെയോ ഹൈക്കോടതിയെയോ അറിയിക്കാതെയായിരുന്നു ഇത്. ഹൈക്കോടതിയില്‍ അശോകന്‍ നല്‍കിയ കേസ് നിലവിലുണ്ടായിരുന്നു.

മുഹമ്മദ് കുട്ടിയാണ് മതംമാറ്റത്തിന് ഇടനില നിന്ന മറ്റൊരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍. ഇയാളുള്‍പ്പെടെയാണ് അഖിലയെ മാതാപിതാക്കളില്‍ നിന്നകറ്റി മതപഠനത്തിന് എത്തിച്ചത്. അഹമ്മദ് കുട്ടിയും സൈനബയും ആതിരയെ മതംമാറ്റാനും ഗൂഢാലോചന നടത്തി. ആതിരയെ തടവില്‍വച്ചതിന് അഹമ്മദ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലയെ വിവാഹം ചെയ്ത ഷെഫീന്‍ ജഹാനെതിരെ നാല് ക്രിമിനല്‍ കേസുകളുണ്ട്. എന്‍ഐഎ അന്വേഷിക്കുന്ന ഐഎസ് കേസിലെ പ്രതിയായ മന്‍സീത് മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

വെബ്‌സൈറ്റ് വഴിയാണ് വിവാഹം ഉറപ്പിച്ചതെന്ന് പറയുന്നത് കളവാണ്. ഇരുവരും വെബ്‌സൈറ്റില്‍ പ്രൊഫൈലുകള്‍ പരസ്പരം സന്ദര്‍ശിച്ചിട്ടില്ല. എസ്ഡിപിഐ പ്രവര്‍ത്തകനായ മുനീര്‍ വഴിയാണ് വിവാഹം നടന്നത്. മതംമാറ്റങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, സത്യസരണി എന്നിവയുടെ ആസൂത്രിത പ്രവര്‍ത്തനത്തിന്റെ ഫലമാണ് മതംമാറ്റങ്ങള്‍. അഖിലയ്‌ക്ക് മതംമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോഴിക്കോട്ടെ തര്‍ബിയത്തുള്‍ ഇസ്ലാം സഭയാണ്. എന്നാല്‍ ഇവിടെ അഖില പഠിച്ചിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള സത്യസരണിയിലാണ് മതപഠനം നടത്തിയത്. ആതിരയുടെ മതംമാറ്റത്തില്‍ സൈനബയുള്‍പ്പെടെ 11 പേരാണ് ഗൂഢാലോചന നടത്തിയതെന്നും എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഖിലയുടെ മതംമാറ്റം അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് എന്‍ഐഎയോട് ആവശ്യപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

Mollywood

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പുതിയ വാര്‍ത്തകള്‍

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.