മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ വിജയപരമ്പരകള്‍ക്ക് വലന്‍ഷ്യ തടയിട്ടു. തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ വിജയം നേടി മുന്നേറിയ ചാമ്പ്യന്മാരെ ഉജ്വല പോരാട്ടത്തില്‍ വലന്‍സിയ സമനിലയില്‍ തളച്ചു. 2-2.തോല്‍വിയിലേക്ക് നീങ്ങിയ റയലിനെ അവസാന നിമിഷങ്ങളില്‍ നേടിയ ഗോളില്‍ മാര്‍ക്കോ അസെന്‍സിയോ രക്ഷപ്പെടുത്തി.തുടക്കം മുതല്‍ പൊരുതിക്കയറിയ റയല്‍ പത്താം മിനിറ്റല്‍ ഗോള്‍ നേടി മുന്നിലെത്തി.
അസെന്‍സിയയാണ് സ്‌കോര്‍ ചെയ്തത്. പ്രത്യാക്രണം നടത്തിയ വലന്‍സിയ അല്‍പ്പസമയത്തിനുളളില്‍ സമനില നേടി.കാര്‍ലോസ് സോളറാണ് ഗോള്‍ മടക്കിയത്. ഇന്റര്‍ മിലാനില്‍ നിന്ന് കൂടുമാറിയെത്തിയ ജോഫ്‌റി കോങ്‌ഡോഗ്ബിയ വലിന്‍സിയയെ മുന്നിലെത്തിച്ചു. ബോക്‌സിന് അരികില്‍ നിന്ന് റോഡ്രിഗ്‌സ് നല്‍കിയ ക്രോസ് ജോഫ്‌റി ഗോള്‍ വര കടത്തിവിട്ടു.
തോല്‍വിയില്‍ നിന്ന് കരകയറാനായി തര്‍ത്തുകളിച്ച റയലിന് അവസരങ്ങള്‍ ഏറെ കിട്ടി.എന്നാല്‍ അതൊന്നും ഗോളാക്കാനായില്ല. കളിയവസാനിക്കാന്‍ ഏഴുമിനിറ്റുളളപ്പോള്‍ റയല്‍ സമനില നേടി. അസെന്‍സിയോയുടെ കര്‍ളിങ്ങ് കിക്ക് വലന്‍സിയയുടെ ഗോള്‍ പോസ്റ്റില്‍ കയറി നിന്നു. ലാലഗയില്‍ ഈ സമനിലയോടെ റയല്‍ പോയിന്റു നിലയില്‍ ബാഴ്‌സലോണയ്‌ക്ക് പിന്നിലായി.
















