ന്യൂദല്‍ഹി: സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദല്‍ഹി യുവാവ് അറസ്റ്റില്‍. ഇരുപത്തഞ്ചുകാരനായ മുഷ്തക്കീം അഹമ്മദാണ് അറസ്റ്റിലായത്. തനിക്ക് തൊണ്ടയില്‍ ക്യാന്‍സറുണ്ടാകാന്‍ കാരണക്കാരനായത് സഹപ്രവര്‍ത്തകനായ മ്യാന്‍മര്‍ സ്വദേശി ഇനിയാത്താണെന്ന് ആരോപിച്ചാണ് മുഷ്തക്കീം ഇയാളെ കൊലപ്പെടുത്തിയത്.
ഇനിയാത്തിന്റെ പ്രേരണയെ തുടര്‍ന്നാണ് മുഷ്തക്കീം പുകവലി തുടങ്ങുന്നതും മാരിജുവാന ഉപയോഗിക്കുന്നതും. എന്നാല്‍ തൊണ്ടയില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് മുഷ്തക്കീം തനിക്ക് ക്യാന്‍സര്‍ ബാധിച്ചതായി അറിയുന്നത്. തുടര്‍ന്ന് ഇനിയത്താണ് തന്നെ പുകവലിയിലേക്ക് നയിച്ചതെന്നും അതുകൊണ്ടാണ് തനിക്ക് ക്യാന്‍സറുണ്ടായതെന്നും ആരോപിച്ച് മുഷ്തക്കീം ഇയാളെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
















